ഉരുൾപൊട്ടൽ: കൈത്താങ്ങായി എൻ എസ് എസ് യൂണിറ്റ്

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കഡറി സ്കൂളിലെ മൂന്നു വിദ്യാർഥികൾക്ക് സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സഹായം വിതരണം ചെയ്തു. വിദ്യാർഥികൾ നടത്തിയ ബിരിയാണി ചലഞ്ചിലൂടെയാണ് ആവശ്യമായ പണം കണ്ടെത്തിയത്. എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും, ഫയർ ആൻഡ് റസ്ക്യൂ ജീവനക്കാർ, എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ എന്നിവരും ബിരിയാണി ചലഞ്ചിന്റെ ഭാഗമായി.

സഹായധനം സ്കൂൾ പ്രിൻസിപ്പാൾ ശ്രി. എ.കെ ബാബു പ്രസന്നകുമാർ കൈമാറി. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സിന്ധു പി.വി, എൻ എസ് എസ് വളണ്ടിയർമാരായ സിൽജോ ജോസ്, ഷിമിൽ, അനോൾഡ, സാന ജോൺ, ആൽബി ബാബു, വൈശാഖ്, അധ്യാപകരായ ബിന്ദു. വി, റീന ശ്രീധർ, ജയലക്ഷമി . കെ. എസ്, സ്മിത മോൾ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *