കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിത പ്രദേശങ്ങളിലെ വായ്പകൾ എഴുതിത്തള്ളും. കേരള സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റേതാണ് തീരുമാനം. 52 പേരുടെ 64 വായ്‌പകളാണ് എഴുതി തള്ളുക. കർഷകരുടെ പ്രമാണങ്ങൾ അടക്കമുള്ള രേഖകളും ഓണസമ്മാ നവും വിതരണം ചെയ്യുമെന്നും അറിയിച്ചു.