പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ “സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ “എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ വിമൺ സെൽ സീനിയർ ഓഫീസർ സ്മിത ഇ.എസ് വിഷയാവതരണം നടത്തി. പരിപാടിയും, 2024 -25 വർഷത്തെ വിമൻസ് സെല്ലിന്റെ ഉദ്ഘാടനവും കല്പറ്റ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജാൻസി ജോസ് നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ അബ്ദുൾ ബാരി കെ കെ അധ്യക്ഷത വഹിച്ചു. ഫാ.വർഗീസ് കൊല്ലംമാവുടി, ഫാ.ചാക്കോ ചേലപറമ്പത്ത്, ജോസ്ന കെ ജോസഫ്, ഐശ്വര്യ ലക്ഷ്മി, അധ്യാപകരായ ഫാ. ഡോ. കുര്യാക്കോസ് വി സി, തെരേസ് ദിവ്യ സെബാസ്റ്റ്യൻ, അശ്വതി ചെറിയാൻ, ഡോ.സന്തോഷ് പി സി, രഞ്ജു തോമസ്, കെസിയ ജേക്കബ്, ലിബിന ബാബു, മിനു മീരാൻ എന്നിവർ നേതൃത്വം നൽകി.