പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും കിടപ്പിലായി സാന്ത്വന പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക് ഓണസമ്മാനമായി പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിറ്റും അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വളണ്ടിയർമാർക്ക് നൽകി പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ വിതരണ ഉദ്ഘാടനം ചെയ്തു.
പാലിയേറ്റിവ് സപ്പോർട്ടിങ്ങ് കമ്മിറ്റി ചെയർമാർ കെ.ടി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡോ. ഷൗഖീൻ എം സി, മെമ്പർ അനീഷ്, സി ഇ ഹാരിസ്, പാലിയേറ്റീവ് വളണ്ടിയർമാർ, ആശവർക്കർമാർ, പ്രമോട്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു. കൺവീനർ ജിജി ജോസഫ് സ്വാഗതം പറഞ്ഞു. ഗഫൂർ സി കെ നന്ദിയും പറഞ്ഞു.