കാവുംമന്ദം: കുട്ടികളുടെ വളർച്ചയിൽ പോഷകാഹാരങ്ങളുടെ പ്രാധാന്യം ഉറപ്പുവരുത്തുന്നതിന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്തിന്റെയും വനിത ശിശുക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പോഷണ മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു. തരിയോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പാ മനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധാ പുലിക്കോട് പദ്ധതി വിശദീകരണം നടത്തി.
പരിപാടിയുടെ ഭാഗമായി വിഭവങ്ങൾ തയ്യാറാക്കൽ മത്സരം, പോഷകാഹാരവും ഭക്ഷണക്രമവും എന്ന വിഷയത്തിലുള്ള ബോധവൽക്കരണ ക്ലാസ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കപ്പെട്ടു. തരിയോട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, തുടങ്ങിയവർ സംസാരിച്ചു.