ജില്ലാ കാര്‍ഷിക വികസന സമിതി യോഗം
ജില്ലാ കാര്‍ഷിക വികസന സമിതി യോഗം സെപ്റ്റംബര്‍ 24 ന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് ആക്ഷേപം അറിയിക്കാം
എടവക ഗ്രാമപഞ്ചായത്ത ആസ്തിയില്‍ ഉള്‍പ്പെടാത്തതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ റോഡുകള്‍, നടപ്പാതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നു. പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കാം. നിശ്ചിത തിയതിക്കകം ആക്ഷേപങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ആസ്തികള്‍ പഞ്ചായത്ത് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ജില്ലാ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഡ്രൈവര്‍ ഉള്‍പ്പെടെ 7 സീറ്റര്‍ കപ്പാസിറ്റിയുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 26 ഉച്ചക്ക് 12 വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍- 6238305421
മൊബൈല്‍ നിയമ സഹായ കേന്ദ്രം പര്യടനം
ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നല്‍കുന്ന ലീഗല്‍ സര്‍വീസ് അതോറിറ്റി മൊബൈല്‍ നിയമ സഹായ കേന്ദ്രം സെപ്തംബര്‍ 18 മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. സെപ്തംബര്‍ 18 ന് മേപ്പാടി പഞ്ചായത്ത്, 19 ന് ചൂരല്‍മല റേഷന്‍ കടക്ക് സമീപം, 20 ന് രാവിലെ മുട്ടില്‍ പഞ്ചായത്തിലും ഉച്ചക്ക് ശേഷം സിവില്‍ സ്റ്റേഷനിലുമാണ് നിയമസേവനം നടത്തുക. ഹൈക്കോടതി അഭിഭാഷകരുടെയും വയനാട് ജില്ലയിലെ അഭിഭാഷകരുടെയും സേവനം മൊബൈല്‍ നിയമ സഹായ കേന്ദ്രത്തലുണ്ടാകും.
താത്പര്യപത്രം ക്ഷണിച്ചു
പനമരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഗ്രേ വാട്ടര്‍ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് പരിചയ സമ്പന്നരായ ഗവ. അപ്പ്രൂവ്ഡ് അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.tender.lsgkerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220770
പുനര്‍ ലേലം
എം.ജി.എന്‍.ആര്‍.ഇ.ജി.എ പദ്ധതി പ്രകാരം പനമരം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ കളിസ്ഥലം നിര്‍മ്മാണ പ്രവൃത്തിക്ക് റീ ഇ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സെപ്റ്റംബര്‍ 26 ന് വൈകിട്ട് നാലിന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇ ടെണ്ടര്‍, ടെണ്ടര്‍ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. ഫോണ്‍- 04935 220772.
ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് തൊഴില്‍; സംസ്ഥാനതല ഉദ്ഘാടനം 19 ന്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി 18നും 50നും ഇടയില്‍ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ സെപ്തംബര്‍ 19 ന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നിര്‍വ്വഹിക്കും. പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു മുഖ്യാതിഥിയാകും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ റഷീദ് അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ടി.സിദ്ധിഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍, കമ്മീഷന്‍ അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ ന്യൂനപക്ഷ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് 19 ന് രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ നടത്താം.
ആശാവര്‍ക്കര്‍ നിയമനം
വരദൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. കണിയാമ്പറ്റ പഞ്ചായത്തിലെ 12,14,15,16 വാര്‍ഡുകളിലേക്കാണ് നിയമനം. വിവാഹിതരായ 25 നും 45 നും ഇടയില്‍ പ്രായമുള്ള 10-ാം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ വാര്‍ഡുകളില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ, ബയോഡാറ്റ, അപേക്ഷ സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ ഒന്‍പതിന് വരദൂര്‍ പ്രാഥമീക ആരോഗ്യകേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 289 166
മാലിന്യ മുക്തം നവകേരളം ലോഗോ പ്രകാശനം ചെയ്തു
ഒക്ടോബര്‍ രണ്ട് മുതല്‍ മാര്‍ച്ച് 31 വരെ നീണ്ടു നില്‍ക്കുന്ന മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം. പ്രസാദന്‍, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വെള്ളമുണ്ട ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറിന്റെ താത്ക്കാലിക ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. എം.ബി.എ/ ബി.ബി.എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്സ് ബിരുദവും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയവുമുള്ള ഓപ്പണ്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 18ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04935 294001, 9447059774.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വെളളമുണ്ട ഗവ.ഐ.ടി.ഐ-ലെ പ്ലംബര്‍ ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 18ന് രാവിലെ 11 ന് വെളളമുണ്ട ഐ.ടി.ഐയില്‍ നടത്തും. മെക്കാനിക്കല്‍/സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് ഡിഗ്രി, ഒരു വര്‍ഷ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ രണ്ട് വര്‍ഷ പ്രവൃത്തി പരിചയമുളള പട്ടിക ജാതി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. അസ്സല്‍ യോഗ്യതാ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, കോപ്പി സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍- 04935294001, 9447059774
കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന
2024 ഏപ്രില്‍ മാസം വരെ വിവിധ കെ.ടെറ്റ് പരീക്ഷകള്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ 19, 20,21 തീയതികളിലായി വിവിധ കേന്ദ്രങ്ങളില്‍ നടക്കും.19ന് ജി.എച്ച്.എസ് കാക്കവയലില്‍ കാറ്റഗറി ഒന്നിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും കാറ്റഗറി 2 ന് 2 മുതല്‍ 5 വരെയും. 20 ന് കാറ്റഗറി 3 ന് രാവിലെ 10 മുതല്‍ 5 വരെയും സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കും.
23 ന് രാവിലെ 10 മുതല്‍ 5വരെ ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ കാറ്റഗറി നാല് വിഭാഗത്തില്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി 23 ന് ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 5 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാം. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും റിസള്‍ട്ട് ഡൗണ്‍ലോഡ് ഷീറ്റും സഹിതം പരിശോധനയ്ക്ക് ഹാജരാകണം. ഫോണ്‍- 04936 202264