വാരാമ്പറ്റ: താത്കാലിക പുനരാധിവാസത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിച്ചു വരുന്ന മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സഹായ ദനവും ഓണവിരുന്നും സമ്മാനിച്ച് വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടി നടത്തി. പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് പിസി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ വിജയൻ, മീനാക്ഷി രാമൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പി എ അസീസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീനിവാസൻ കെ തുടങ്ങിയവർ സംസാരിച്ചു.