കൽപ്പറ്റ: ബത്തേരി സഹകരണ അർബൻ ബാങ്കിന്റെ ഈവനിങ് ശാഖയിലെ തന്റെ അക്കൗണ്ടിൽ നിന്നും താൻ അറിയാതെ 43 ലക്ഷം രൂപ അപഹരിച്ചതായി കേണിച്ചിറ കുളത്തുവയൽ കെ.എസ് സുരേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബത്തേരി സഹകരണ അർബൻ ബാങ്ക് കേണിച്ചിറ ശാഖയിലെ മാനേജർ മുരളിധരൻ കൃത്രിമ രേഖ ചമച്ചാണ് പണം തന്റെ അക്കൗണ്ടിൽ നിന്നും മുരളീധരന്റെ ഭാര്യ ഷീബയുടെ അക്കൗണ്ടിലേക്ക് മാറ്റിയതെന്നും ബാങ്ക് ചെയർമാൻ ഡി.പി രാജശേഖരൻ, ജനറൽ മാനേജർ എം.വി ജോസ്, ബാങ്ക് ഭരണസമിതിയംഗം നാരായണൻകുട്ടി എന്നിവർ ഗൂഡാലോചന നടത്തിയാണ് പണം അപഹരിച്ചതെന്നും സുരേഷ്.
വിഷയത്തിൽ കേണിച്ചിറ പൊലിസിൽ കേസ് ഫയൽ ചെയ്തെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പണം അഹപരിച്ചത് സംബന്ധിച്ച് ആർ.ബി.ഐ ഓംബുഡ്സ്മാൻ, സഹകരണ സംഘ രജിസ്ട്രാർ, വിജിലൻസ്, എൻഫോഴസ്മെന്റ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയതായും കെ.എസ് സുരേഷ് പറഞ്ഞു.