സ്വർണവിലയിൽ ഇടിവ് പവന് 54920 രൂപയായി

ഒരു ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്. ഇന്ന് 120 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55000ൽ താഴെ എത്തി. 54,920 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6865 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടർന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വർധിച്ചത്.11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വർധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വർണവിലയാണ് ഇന്ന് താഴ്ന്നത്.

Leave a Reply

Your email address will not be published. Required fields are marked *