ദുരന്തക്കണക്ക്: കേരള സർക്കാറിനെതിരായ ഇരുതല ആയുധ പ്രയോഗം സർക്കാറിന്റെ വിശ്വാസ്വത തകർക്കാനുള്ള കള്ള പ്രചാരണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇപ്പോഴും കേരളം പ്രതീക്ഷിക്കുന്നത് കേന്ദ്ര സഹായം. അത് കിട്ടരുതെന്ന് ആഗ്രഹിക്കുന്നവർക്കാണ് ഈ വ്യാജ പ്രചാരണം സഹായകരമാകുന്നത്. കേന്ദ്ര സഹായം വൈകുന്നത് ജനങ്ങളുടെ ഇടയിൽ ചർച്ചയാകുന്നു. അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരാണ് ഈ വാർത്തയുടെ ഗുണഭോക്താക്കളെന്നും മന്ത്രി.