മേപ്പാടി: പനമരം സ്വദേശിനിയായ 73കാരിയുടെ കണ്ണിൽ നിന്നുമാണ് 6ഉം 10ഉം സെൻ്റിമീറ്റർ നീളമുള്ള രണ്ട് വി രകളെ മേപ്പാടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം വിജയകരമായി നീക്കം ചെ യ്തത്. ഡൈറോഫൈലേറിയ എന്ന വിഭാഗത്തിൽ പെടുന്ന രണ്ടു വിരകളെ നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. ഫെലിക്സ ലാലും സംഘവുമാണ് പുറത്തെടുത്തത്. 1977ൽ ഇന്ത്യയിൽ കേരളത്തിലാണ് ഈ അസുഖം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാളിതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ രാജ്യാന്തരത്തിൽ 74 മത്തേതും സംസ്ഥാന തലത്തിൽ 37 മത്തെ കേസുമാണിത്.