കൊച്ചി: കേരളത്തില്‍ ചരക്കുസേവനനികുതി (ജി.എസ്.ടി) വെട്ടിപ്പ് വ്യാപകമെന്ന പരാതിയെത്തുടര്‍ന്ന് കേന്ദ്ര ജി.എസ്.ടി.
വിഭാഗം പരിശോധന ശക്‌തമാക്കി.
വ്യാജ രജിസ്‌ട്രേഷനിലുള്ള നികുതി വെട്ടിപ്പുകളില്‍ പിടിമുറുക്കാനാണു നീക്കം. 2022-23-ല്‍ സംസ്‌ഥാനത്തെ ജി.എസ്.ടി. വരുമാനം 15,755 കോടിയാണ്. വ്യാജ വിലാസങ്ങളില്‍ കേരളത്തില്‍ ജി.എസ്.ടി. രജിസ്‌ട്രേഷനെടുത്ത് നികുതി വെട്ടിപ്പുകള്‍ നടത്തുന്ന അയല്‍ സംസ്‌ഥാനങ്ങളിലെ നിരവധി കമ്ബനികളുണ്ട്. വ്യാജ ഇലക്‌ട്രിസിറ്റി ബില്‍, ബില്‍ഡിങ് ടാക്‌സ് രേഖകള്‍ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ്. ആധാര്‍, പാന്‍ കാര്‍ഡ് വിരങ്ങള്‍ ചോര്‍ത്തിയാണ് വ്യാജ ജി.എസ്.ടി. രജിസ്‌ട്രേഷനുകള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജി.എസ്.ടി. കമ്മിഷണറേറ്റുകള്‍ക്കു കീഴില്‍ നികുതി വെട്ടിപ്പ് തടയാനുള്ള പരിശോധനകള്‍ തുടരുകയാണ്.
വ്യാജ ഇന്‍വോയ്‌സുകള്‍ ഉണ്ടാക്കി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകളെടുത്താണ് ജി.എസ്.ടി. ക്രമക്കേടുകള്‍. ജി.എസ്.ടി. തട്ടിപ്പുകളെ സംബന്ധിച്ച പരിശോധനയില്‍ പലതും പൂര്‍ണമായും വ്യാജ വിലാസങ്ങളാണെന്ന് വ്യക്‌തമായിട്ടുണ്ട്.