തിരുവനന്തപുരം: സർവകാല റെക്കോർഡിന് തൊട്ടടുത്തുവരെ കുതിച്ചെത്തിയ സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്ന് ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 54800 രൂപ എന്ന നിരക്കിലാണ് വിൽപ്പന പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6850 രൂപയായി. തിരുവോണത്തിന് പിന്നാലെ സ്വർണം ഗ്രാമിന് 6880 രൂപ എന്ന നിര ക്കിലേക്ക് കുതിച്ചുയർന്നിരുന്നു.
ഒരു പവൻ സ്വർണത്തിന് 55040 രൂപയുമായിരുന്നു. കഴിഞ്ഞ മേയ് 20നാണ് സ്വർണവില റെക്കോഡ് കടന്നത്. പവന് 55,120 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുറയാൻ തുടങ്ങി. ഇപ്പോൾ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകൾ ശക്തമായതോടെ സ്വർണം സുരക്ഷിത നിക്ഷേപമായി കരുതി നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയാൻ തുടങ്ങി. തുടർന്ന് രാജ്യാന്തര സ്വർണവില കഴിഞ്ഞ കുറേ ദിവസങ്ങളായി റെക്കോഡ് കടക്കുകയാണ്.