മുട്ടിൽ: ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ അടിസ്ഥാന രഹിതമായ കണക്കുകൾ നിരത്തുന്നു എന്നാരോപിച്ച് കോൺഗ്രസ് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതി ഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിതറ, എം ഓ ദേവസ്യ, സുന്ദർരാജ്, ചന്ദ്രിക കൃഷ്ണൻ, ഉഷ തമ്പി, ശ്രീദേവി, ബാദുഷ, ലിറാർ, നൗഫൽ, പത്മനാഭൻ, തുടങ്ങിയവർ സംസാരിച്ചു.