മാനന്തവാടി : മാനന്തവാടി മുനിസിപ്പൽ ഓഫീസ് കെട്ടിടത്തിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 40 – 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. കയ്യിൽ ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്ററും മറ്റും ഒട്ടിച്ചിട്ടുണ്ട്. മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നയാളാണെന്ന് സംശയം.