പനമരത്ത് മാലിന്യ ശേഖരണ കേന്ദ്രത്തിന് തീപിടിച്ചു

പനമരം: പനമരം കീഞ്ഞുകടവിലുള്ള മാലിന്യ ശേഖരണ കേന്ദ്രത്തിലാണ് ഇന്നലെ രാത്രിയോടെ തീപിടുത്ത മു ണ്ടായത്. പനമരം പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കേന്ദ്രത്തിൽ ശേഖരിച്ചു വച്ചിരുന്നത്. ഇവയ്ക്കാണ് തീപിടിച്ചത്. അഗ്നി ശമന സേനാംഗങ്ങളെത്തി തീയണച്ചു. ഇത് രണ്ടാം തവണയാണ് സമാന രീതിയിൽ ഇവിടെ തീപിടിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *