കൽപ്പറ്റ: സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി കൽപ്പറ്റ നഗരസഭ, നെഹ്റു യുവ കേന്ദ്ര, എൻ എം എസ് എം ഗവൺമെന്റ് കോളേജിലെ നാഷണൽ സർവീസ് സ്കീം എന്നിവയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ബൈപ്പാസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭാ ചെയർപേഴ്സൺ ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. കെ എം മുരളീധരൻ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം എസ് വിനീഷ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ക്ലീൻ സിറ്റി മാനേജർ കെ സത്യൻ, ഹെൽത്ത് ഇൻസ്പെക്ടർ എൻ ബിന്ദുമോൾ, നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ എ അഭിജിത്ത്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് സിറാജ് പി എച്ച്, പി ജെ ജോബിച്ചൻ, എൻ സുനില, സവിത എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 17ന് തുടങ്ങിയ ശുചിത്വാവബോധ പരിപാടി കൂടിയായ സ്വച്ഛതാ ഹി സേവ ക്യാംപെയ്ൻ ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിൽ അവസാനിക്കും.