കൽപ്പറ്റ: കേന്ദ്ര ഗവൺമെന്റ് വനം-വന്യജീവി പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള പരിസ്ഥിതി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടുത്തുന്നതായി കണ്ട കരട് വിജ്ഞാപനം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കലക്‌ടറേറ്റിനു മുന്നിൽ ധർണ നടത്തി. വില്ലേജുകളിലെ ജനവാസ മേഖലകളും കാര്‍ഷിക മേഖലകളും ഒഴിവാക്കി കാലാകാലങ്ങളായി താമസിച്ചു വരുന്ന ജനങ്ങളെ ഒഴിവാക്കണമെന്ന് സംസ്ഥാന-കേന്ദ്ര ഗവൺമെന്റുകളോട് ആവശ്യപ്പെട്ടു. നിയമസഭയില്‍ അടിയന്തര പ്രാധാന്യം നല്‍കി ഏകകണ്ഠമായി പ്രതിഷേധം കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
സമരം ജില്ലാ പ്രസിഡന്റ് ജോസഫ് കളപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പി.കെ രാജന്‍ അധ്യക്ഷത വഹിച്ചു. ജോസ് തലച്ചിറ, ജിതേഷ് കുര്യാക്കോസ്, സ്റ്റീഫന്‍ സാജു, അഡ്വ.കെ.ടി. ജോര്‍ജ്, ബിജു ഏലിയാസ്, റോബര്‍ട്ട് കെ.ജി, സച്ചിന്‍ സുനില്‍, ജോബി വര്‍ഗീസ്, അബ്ദുള്‍ റഹ്‌മാന്‍, സെബാസ്റ്റ്യന്‍ പി.ജെ, ശിവദാസ്, എം.ടി കുര്യന്‍, കെ.ജെ.ബേബി, കെ.എം.പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.