പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം നാളെ മുതൽ പുതിയ ബിൽഡിങ്ങിലേക്ക്

പുൽപ്പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പുൽപ്പള്ളി 117ൽ എം.എസ്. ഡി. പി. പദ്ധതിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് 3 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു. ഇതിന്റെ പ്രവർത്തന ഉദ്ഘാടനം ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്റെ അധ്യക്ഷതയിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം എൽ എ ഐ.സി. ബാലകൃഷ്ണൻ നിർവഹിക്കും. ഇപ്പോൾ ടൗണിൽ പ്രവർത്തിക്കുന്ന പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പലവിധ അസൗകര്യങ്ങൾ കാരണവും രോഗികളുടെ ബാഹുല്യവും കാരണം വീർപ്പുമുട്ടുകയായിരുന്നു.

കുറച്ചുനാൾ കോവിഡ് സെന്റർ ആയി പ്രവർത്തിച്ചുവന്നിരുന്ന പ്രസ്തുത കെട്ടിടം ആധുനിക സൗകര്യങ്ങളോടെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചതാണ്. നിലവിലുള്ള ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനങ്ങൾ മെച്ചപ്പെടുത്തിയും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും പൊതുജനങ്ങൾക്ക് ഏറ്റവും നല്ല ചികിത്സ ഉറപ്പാക്കുക എന്നുള്ളതാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉദ്ദേശിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. എസ്. ദിലീപ് കുമാർ, വയനാട് ജില്ല ഡി.എം.ഒ ദിനീഷ്, ഡി. പി. എം സമീഹ സൈതലവി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. കെ വിജയൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിത്യ ബിജു കുമാർ, മേഴ്സി ബെന്നി, അഡ്വ. പി.ഡിസജി ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഉഷ തമ്പി, ബിന്ദു പ്രകാശ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രജനി ചന്ദ്രൻ, നിഖില പി ആന്റണി, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *