ജില്ലയിലെ പ്രധാന അറിയിപ്പുകൾ

പ്രൊക്യൂര്‍മെന്റ്- ലാബ് അസിസ്റ്റന്റുമാര്‍ക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്ത് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരസംഘം പ്രൊക്യൂര്‍മെന്റ് – ലാബ് അസിസ്റ്റന്റുമാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 8,9,10 തിയതികളില്‍ നടക്കുന്ന പരിശീലനത്തില്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുക്കാം. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 7 ന് വൈകിട്ട് 5 നകം 0495 2414579 നമ്പറിലോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.

ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ കൂടിക്കാഴ്ച

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മാനന്തവാടി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസ്, പനമരം, മാനന്തവാടി, തവിഞ്ഞാല്‍, കുഞ്ഞോം, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. തൊഴില്‍ രഹിതരായ പട്ടികവര്‍ഗ്ഗ യുവതി- യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ മുഖേന വിവിധ അപേക്ഷകള്‍ അയയ്ക്കുന്നതിനുള്ള സഹായി കേന്ദ്രത്തിലേക്കാണ് നിയമനം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്/ മലയാളം) ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള 18 നും 40 നുമിടയില്‍ പ്രായമുള്ള മാനന്തവാടി താലൂക്കില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗ യുവതി – യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വരുമാനം, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഒക്ടോബര്‍ 10 ന് രാവിലെ 10. 30 ന് മാനന്തവാടി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കുന്ന വാക്ക്- ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. സഹായി കേന്ദ്രത്തില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരെ പരിഗണിക്കില്ല.

പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം

സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, പ്ലസ്ടു/വി.എച്ച്.എസ്. സി / ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം www.captkerala.com ല്‍ പൂരിപ്പിച്ച അപേക്ഷ നല്‍കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് അര്‍ഹരായ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസാനുകൂല്യം ലഭിക്കും. ഫോണ്‍- 0495 2723666, 2356 591, 9400453069.

മാധ്യമ കോഴ്‌സിന് അപേക്ഷിക്കാം

സി-ഡിറ്റില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്‌സിന് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. നവംബര്‍ 10 വരെ അപേക്ഷിക്കാം. ഫോണ്‍ 91 85477 20167

Leave a Reply

Your email address will not be published. Required fields are marked *