ബത്തേരി: ശ്രേയസും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഡ്‌സ് ഇന്ത്യയും സംയുക്തമായി നൂല്‍പ്പുഴ പഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കോളറ ബോധവത്കരണവും വാഷ് ട്രെയിനിംഗും നടത്തി. പുഴംകുനി, തോലായി, കാര്യമ്പാടി, ചുണ്ടപ്പാടി, തിരുവണ്ണൂര്‍, മൈക്കര, ചെട്ട്യാലത്തൂര്‍, ഞണ്ടന്‍കൊല്ലി, തകരപ്പാടി, ആനക്യാമ്പ്, ചുക്കാലിക്കുനി, കുമിഴി, മുളംചിറ, കുറ്റംപാളി, പുത്തന്‍കുന്ന്, കുണ്ടനകുന്ന്, തെക്കുംപറ്റ, മന്‍മദമൂല, മുത്തങ്ങ, പൊന്‍കുഴി, മാലകാപ്പ് ഉന്നതികളിലായിരുന്നു പരിപാടി.
തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കും ട്രെയിനിംഗ് നല്‍കി. ശ്രേയസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ ഉദ്ഘാടനം ചെയ്തു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് പ്രസംഗിച്ചു. ശ്രേയസ് പ്രോഗ്രാം ഓഫീസര്‍ ജിലി ജോര്‍ജ്, കെ.ജി. ലെനീഷ്, സി. നീതു, വീണ കെ, ലാലു എന്നിവര്‍ നേതൃത്വം നല്‍കി.