ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

മീനങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മീനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ എ. സന്തോഷ് കുമാർ, എ. എസ്. ഐ വി.എം സബിത, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസ് , പ്രധാനാധ്യാപിക പി.ഒ സുമിത, പൂർവ വിദ്യാർഥി കൂട്ടായ്മയായ സിഗ്നേച്ചർ പ്രസിഡൻ്റ് ഷഹീർ അലി, പി.ടി. ജോസ്, എം.കെ അനുമോൾ, റജീന ബക്കർ, കെ.വി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മീനങ്ങാടി ടൗണിൽ ഗാന്ധിസ്മൃതി യാത്ര നടത്തി. അധ്യാപക രക്ഷാർത്തൃ സമിതിയുടെയും പൂർവവിദ്യാർഥി കൂട്ടായ്മയുടെയും നേതൃത്വത്തിൽ സ്കൂൾ പരിസരവും വഴിയോരവും ശുചീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *