കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകരം നടന്നു വന്നിരുന്ന സ്വച്ഛതാ ഹി സേവാ ക്യാംപയിൻ്റെ സമാപനവും മാലിന്യമുക്ത നവകേരളം ക്യാംപയിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30 ന് അവസാനിക്കുന്ന ജനകീയ ക്യാംപയിന്റെ തുടക്കവും കൽപ്പറ്റ നഗരസഭ ബയോ പാർക്കിൽ മരതൈകളും, പൂച്ചെടികളും നട്ടു നഗരസഭാ ചെയർമാൻ അഡ്വക്കറ്റ് ടി.ജെ. ഐസക് നിർവഹിച്ചു.
2025 മാർച്ച് 30 നുള്ളിൽ നഗരത്തിലെ മുഴുവൻ പ്രദേശങ്ങളും മാലിന്യ മുക്തമാക്കി കൽപ്പറ്റ നഗരസഭയെ സീറോ വേസ്റ്റ് നഗരസഭയായി മാറ്റിയെടുക്കുമെന്ന് ചെയർമാൻ പ്രഖ്യാപിച്ചു. കൽപ്പറ്റയുടെ മാലിന്യ മുക്ത പ്രവർത്തനങ്ങളിൽ കണ്ടുവരുന്ന ജനകീയ പങ്കാളിത്തം പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ജനകീയ ക്യാംപയിൻ പരിപാടിക്ക് നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
നഗരസഭ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മാരായ ആയിഷ പള്ളിയാൽ, രാജാറാണി, വാർഡ് മെമ്പർ സബീർ ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദുമോൾ തുടങ്ങിയർ പ്രസംഗിച്ചു. നഗരസഭ സൂപ്രണ്ട് ദേവദാസ് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ സെക്രട്ടറി സ്വാഗതവും, ക്ലീൻ സിറ്റി മാനേജർ സത്യൻ നന്ദിയും പറഞ്ഞു. നഗരസഭാ കൗൺസിലർമാർ, ജെ.എച്ച്. ഐ മാർ, ജില്ലാ ശുചിത്വ മിഷൻ്റെയും, കെ എസ് .ഡബ്ലു.എം.പി യുടെയും പ്രതിനിധികൾ, നഗരസഭയിലെ ഉദ്യോഗസ്ഥർ, കണ്ടിജൻ്റ് തൊഴിലാളികൾ, ഹരിതകർമ സേനാപ്രവർത്തകർ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.