വന്യ ജീവി വാരാഘോഷം: പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു

ഇരുളം: ഫോറസ്ററ് സ്റ്റേഷന് കീഴിൽ വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി ഇരുളം- പോകലമാളം റോഡരികിലെയും ചേലകൊല്ലി ഭാഗങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്റ്റേഷൻ സ്റ്റാഫിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നീക്കം ചെയ്തു. ഇരുളം ഫോറസ്ററ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ചു ഫോറസ്ററ് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. ഐ. റിയാസ് അധ്യക്ഷത വഹിച്ചു.. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി. ഡി. ജോസഫ് സ്വാഗതവും പറഞ്ഞു. സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ എം. ഒ. ഭാസ്കരൻ, എ. കെ. സിന്ധു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *