ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് റോട്ടറി കബനി വാലി: രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : റോട്ടറി കബനി വാലി ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വയനാട് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഡോ.രമേശ് കുമാർ ടി ഉദ്ഘാടനം ചെയ്തു. റോട്ടറി കബനി വാലി പ്രസിഡന്റ് ജോൺസൺ ജോൺ അധ്യക്ഷനായിരുന്നു. റോട്ടറി ഡിസ്ട്രിക്ട് ചെയർ സികെ സണ്ണി, ഡി ഗോൾ തോമസ് എന്നിവർ നേതൃത്വം കൊടുത്തു. ഷാജി അബ്രാഹം, സജി വർഗ്ഗീസ്, കെ. പി റിൻസ്, ജോബി ജോസ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി കെ.ടി പ്രഭിലാഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *