ബത്തേരി: കഴിഞ്ഞദിവസം നടന്ന തദ്ദേശ അദാലത്തില്‍ 293 പരാതികള്‍ തീര്‍പ്പാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും അല്ലാതെയുമായി ജില്ലയില്‍ നിന്നും 408 പരാതികളാണ് തദ്ദേശ അദാലത്തില്‍ പരിഗണനയ്ക്ക് വന്നത്. തീര്‍പ്പാക്കിയ പരാതികളില്‍ 279 പരാതികളും പരാതിക്കാര്‍ക്ക് അനുകൂലമായ രീതിയിലാണ് പരിഗണിച്ചത്. ലഭിച്ച പരാതികളില്‍ 95 ശതമാനം പരാതികളും അനുകൂലമായാണ് തീര്‍പ്പാക്കാന്‍ കഴിഞ്ഞത്.
231 പരാതികളാണ് അദാലത്തില്‍ മുന്‍കൂറായി ലഭിച്ചത്. ഇതില്‍ 231 പരാതികളും തീര്‍പ്പാക്കാന്‍ കഴിഞ്ഞു. 220 പരാതികളില്‍ അനുകൂല തീരുമാനമാണുണ്ടായത്. അദാലത്ത് ദിവസം 177 പരാതികള്‍ നേരിട്ട് ലഭിച്ചു. ഇവയില്‍ 62 പരാതികള്‍ തീര്‍പ്പാക്കി. 59 പരാതികളില്‍ അനുകൂല നടപടികളുണ്ടായി. ബാക്കിയുള്ള പുതിയ പരാതികളില്‍ രണ്ടാഴ്ചകള്‍ക്കുളളില്‍ പരിഹാരം കാണും. 115 പരാതികളില്‍ തുടര്‍ പരിശോധനകള്‍ നടത്തും.