ഊരുകൂട്ട വോളണ്ടിയർ മാർക്കുള്ള ഐ ഡി കാർഡ് വിതരണവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു

ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ മേഖലയിലെ പദ്ധതികളിൽ പ്രധാനപെട്ട ഒന്നാണ് എല്ലാ ഗോത്ര വർഗ വിദ്യാർത്ഥികളെയും സ്കൂളുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ എന്ന നൂതന പദ്ധതി. കുട്ടികൾക്ക് സ്കൂളിൽ വരാൻ താൽപര്യം ഉണ്ടാക്കുന്നതിന് കലാ കായിക, പ്രവൃത്തി പരിചയ മേഖലയിൽ പരിശീലനം , മോട്ടിവേഷൻ ക്ലാസ്സുകൾ എന്നിവ നൽകുന്നുണ്ട്. ഇതിന് നേതൃത്വം നൽകാൻ 14 ഊരുകൂട്ട വോളണ്ടിയർമരെയാണ് നഗരസഭ നിയമിച്ചിരിക്കുന്നത്. ഇവർക്കുള്ള ഐ ഡി കാർഡ് വിതരണം നഗരസഭ ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു. ഊരുകൂട്ട വോളണ്ടിയർ മാർക്കുള്ള ഓറിയന്റേഷൻ ക്ലാസിനു ഡയറ്റ് പ്രിൻസിപ്പൽ ഡോ. ടി കെ അബ്ബാസ് അലി നേതൃത്വം നൽകി. എൽസി പൗലോസ്, ടോം ജോസ്, ലിഷ ടീച്ചർ, സി കെ സഹദേവൻ, റഷീദ് കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിയമ്മ മാത്യു , അബ്ദുൽ അസീസ് മാടാല, പ്രിയ വിനോദ് , ബിന്ദു പ്രമോദ് , ഹേമ എ സി , ജേക്കബ് ജോർജ് , പി എ അബ്ദുൾനാസർ, ചന്ദ്രൻ ചേനാട് എന്നിവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *