പഴശ്ശിരാജ കോളേജിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

പുൽപ്പള്ളി: വിനോദ യാത്രക്കിടെ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചത്. കോളേജിലെ 2 അധ്യാപകർക്കെതിരെയാണ് പരാതി. എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *