പേരിയ ചുരം റോഡ് നവികരണ പ്രവർത്തിക്കിടെ തൊഴിലാളി മരിച്ചത് പ്രവർത്തിയിലെ അപാകത മൂലം- യൂത്ത് കോൺഗ്രസ്

പേരിയ: പേരിയ ചുരം റോഡ് നവികരണ പ്രവർത്തിക്കിടെ തൊഴിലാളി മരിച്ചത് പ്രവർത്തിയിലെ അപാകത മൂലമാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. പാർശ്വഭിത്തി നിർമാണത്തിനിടെ കല്ല് വീണ് സെൻററിംങ്ങ് വർക്കിനിടയിൽ കമ്പി തകർന്ന് അതിനടിയിൽ പെട്ടാണ് തൊഴിലാളിയായ ചെറുവത്ത് പിറ്റർ മരണപെട്ടിരിക്കുന്നത്. തൊഴിലാളികൾക്ക് യാതൊരു വിദ സുരക്ഷാ സംവിദാനങ്ങൾ ഒന്നും തന്നെ ഒരുക്കാതെ ആവശ്യത്തിനുള്ള ഉപകരണങ്ങളോ തൊഴിലാളികളോ ഇല്ലാതെയാണ് പണികൾ നീങ്ങുന്നതെന്നും പീറ്റിറിന്റെ മരണത്തിന് കാരണം കരാറുകാരന്റെ അലംഭാവമാണെന്നും ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ,ഈ രീതിയിൽ റോഡ് പണി പോകുകയാണെങ്കിൽ വർഷം രണ്ട് കഴിഞ്ഞാലും പൊതു ജനങ്ങൾക്ക് റോഡ് തുറന്നു കൊടുക്കാൻ കഴിയില്ലെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.

പേര്യ ചുരം റോഡ് അറ്റക്കുറ്റ പണികൾ ധ്രുതഗതിയിൽ തീർത്ത് ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കൂട്ടി തീരുമാനിച്ചത് പ്രകാരം ഇന്ന് രാവിലെ ബോയ്സ് ടൗണിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതായിരുന്നു പ്രതിഷേധത്തിന് പ്രവർത്തകർ എത്തിയപ്പോളാണ് മരണ വാർത്ത അറിയുന്നത്. ഉടനെ പ്രതിഷേധം ഒഴിവാക്കി കൊണ്ട് സംഭവ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ മനസിലാക്കുകയും ശേഷം മരിച്ച പീറ്ററിന്റെ വീടും നേതാക്കൾ സന്ദർശിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ലയണൽ മാത്യു, നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്, ഡി സി സി ജനറൽ സെക്രട്ടറി എം.ജി.ബിജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജോ വരയാൽ, മീനാക്ഷി രാമൻ, വിജിൻ തലപ്പുഴ, നിജിൻ ജയിംസ്, സ്വപ്ന പ്രിൻസ്, നിതിൻ പി. എം, എം.വി.വിൻസെൻ്റ്, ലതാ പേരിയ, പി.സി.രാജു, ജനാർദ്ധനൻ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *