പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്ക്യദാര്‍ഢ്യ പക്ഷാചരണത്തിന്റ ഭാഗമായി വൈത്തിരി താലൂക്കിലെ ഊരുമൂപ്പന്മാര്‍ക്ക് നിയമ ബോധവത്കരണം, ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ അമൃദില്‍ നടന്ന ശില്പശാല മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. വൈത്തിരി താലുക്കിലെ വിവിധ ഉന്നതികളില്‍ നിന്നെത്തിയ 75 ഊര് മൂപ്പന്മാരുമായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖാമുഖം നടത്തി. അഡ്വ. അമൃത സിസ്‌ന, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സമീഹ സൈതലവി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വാര്‍ഡ് അംഗം ഷീബ വേണുഗോപാല്‍, വിജയലക്ഷ്മി, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ ജി. പ്രമോദ്, എ.പി.ഒ എന്‍.ജെ റെജി, വാസുദേവന്‍ ചീക്കല്ലൂര്‍, കെ.വി രാമന്‍ എന്നിവര്‍ സംസാരിച്ചു.