കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പ്രവര്‍ത്തിക്ക് സര്‍വീസ് ക്യാമ്പ്

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കീഴിലെ സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പ്രവർത്തനങ്ങള്‍ക്കായി ജില്ലയില്‍ ആദ്യത്തെ സര്‍വീസ് ക്യാമ്പ് നടത്തി. ക്യാമ്പില്‍ 17 കാര്‍ഷകര്‍ കാര്‍ഷിക യന്ത്രങ്ങളുമായി അറ്റകുറ്റ പ്രവര്‍ത്തികള്‍ക്കായി എത്തി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്കുകളിലായി ഇരുപതോളം സര്‍വീസ് ക്യാമ്പുകളാണ് നടത്തുന്നത്.

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 9383471924. ഇ-മെയില്‍ [email protected]. കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ഷ ചേനോത്ത് അധ്യക്ഷയായ പരിപാടിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇന്‍- ചാര്‍ജ്ജ് പി.ഡി രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ബി നസീമ, ബിന്ദു ബാബു, വി.പി സുധീശന്‍, ഷീബ ജോര്‍ജ്, കെ.കെ സതീശന്‍, എ.റ്റി വിനോയ്, ഷെറിന്‍, യു.ആര്‍ രാജീവ്, ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *