പെരിക്കല്ലൂർ: ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിത്യ കൂട്ടായ്മയായ സാഹിത്യ വേദി ജില്ലാതലത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കത്തെഴുത്തു മത്സരത്തിൽ പെരിക്കല്ലൂർ ഗവ. ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിനി എമിൽഡ മേരി ഷിബുവിന് ഒന്നാം സ്ഥാനം ലഭിച്ചു. മുള്ളൻകൊല്ലി സെൻ്റ് മേരീസ് എച്ച്.എസ്.എസ് പത്താം തരം വിദ്യാർത്ഥിനി ക്രിസ്റ്റ മരിയക്ക് രണ്ടാം സ്ഥാനവും മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനി അൽന മരിയ തങ്കച്ചന് മൂന്നാം സ്ഥാനവും ലഭിച്ചു. ദേശീയ തപാൽ ദിനാഘോഷത്തിൻ്റെ ഭാഗമായാണ് “പ്രിയപ്പെട്ട അമ്മയ്ക്ക് ” എന്ന വിഷയത്തിൽ കത്തെഴുത്ത് മത്സരം നടത്തിയത്. ദേശീയ തപാൽ ദിനമായ ഒക്ടോബർ പത്തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് എഴുത്തുകാരൻ കെ.എസ്. പ്രേമൻ പുരസ്കാരം സമ്മാനിക്കും.