നവീകരിച്ച സ്ക്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു. റഫറൻസ് ഗ്രന്ഥങ്ങൾ, നോവൽ, ചെറുകഥ, സഞ്ചാര സാഹിത്യം നിരൂപണം തുടങ്ങി 5000 ത്തോളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ലൈബ്രറിയോടനുബന്ധിച്ച് വായനാ മുറിയും സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിലെ എൻ. എസ്. എസ്. വളണ്ടിയർമാർ സമാഹരിച്ച ആയിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.

നവീകരിച്ച സ്ക്കൂൾ ലൈബ്രറിയുടെ പ്രവർത്തനോൽഘാടനം പത്മ പ്രഭാ പൊതു ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി. രവീന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഷാജി തദ്ദേവൂസ് അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എൻ. എസ്. എസ്. യൂണിയൻ പ്രസിഡണ്ട് പി.കെ. സുധാകരൻ നായർ, സ്ക്കൂൾ പ്രിൻസിപ്പാൾ എ.കെ. ബാബു പ്രസന്ന കുമാർ, കെ. രാജേഷ്, പി.കെ. രാജീവ്, വി സിന്ധു, എസ്.ജി. സിന്ധു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *