മേപ്പാടി: പുലി ഭീതി താൽക്കാലികമായി ഒഴിഞ്ഞെങ്കിലും, വീണ്ടും കടുവ പേടിയിൽ നല്ലനൂർ, ഇയ്യംപാറ നിവാസികൾ. ഒരുപാടു കാലം പുലി പേടിയിലായിരുന്നു നല്ലനൂർ പ്രദേശവാസികൾ. ഓഗസ്റ്റ് ഇരുപതാം തീയ്യതി വനം വകുപ്പിന്റെ കൂട്ടിൽ പുള്ളിപുലി അകപ്പെട്ടപ്പോൾ ആത്മധൈര്യം വീണ്ടെടുത്ത നല്ലനൂർ പ്രദേശ വാസികൾ ഇപ്പോൾ കടുവ പേടിയിലാണ്. നല്ലനൂർ വനമേഖലയിൽ ഇയ്യംപാറ റോഡരികിൽ കഴിഞ്ഞ ആഴ്ചയിൽ കടുവയെ കണ്ടതായി ഈ വഴിയിലൂടെ കടന്നുപോയ യാത്രക്കാർ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നല്ലനൂർ പ്രദേശത്ത് താമസിക്കുന്ന യൂസഫിന്റെ വീടിന്റെ മുൻവശത്തെ കമുങ്ങ് തോട്ടത്തിലൂടെ കടുവ പോകുന്നത് കണ്ടെന്ന് യൂസഫ് പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ക്യാമറ സ്ഥാപിക്കാൻ വേണ്ട നടപടി സ്ഥീകരിക്കുമെന്ന് ഉറപ്പ് നൽകി.