വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഇലച്ചാർത്ത് സംഘടിപ്പിച്ചു

ബത്തേരി: വയനാട് വന്യജീവി സങ്കേതം സംഘടിപ്പിച്ച ഡോകുമെന്ററി പ്രദർശനവും, ‘ഇലച്ചാർത്ത്’ എന്ന പരിപാടിയും ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്നു. വനനന്മയ്ക്കൊരു ജനപിന്തുണ എന്ന ആശയത്തിൽ ഊന്നിയ പരിപാടിയാണ്‌ ഇലച്ചാർത്ത്. ഇതിൽ ഡ്രോയിങ് ക്യാൻവാസിൽ തീർത്ത വൃക്ഷത്തിന്റെ ശിഖരങ്ങൾക്ക് പങ്കെടുത്ത എല്ലാവരും വിരലടയാളം ചാർത്തി ഇലകൾ രൂപപ്പെടുത്തി. വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു.

സ്ക്കൂൾ ഹെഡ് മിസ്ട്രസ് ജിജി ജേക്കബ് അധ്യക്ഷയായിരുന്നു. രാഹുൽ രവീന്ദ്രൻ, വൈൽഡ്‌ലൈഫ് അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ നാസർ, അസിസ്റ്റന്റ് വൈൽഡ്‌ലൈഫ് വാർഡൻ സുധിൻ, എൻ.സി.സി.ഓഫീസർ ബിനു, സ്കൂൾ ഇക്കോ ക്ലബ്, ഹരിത സമിതി കോർഡിനേറ്റർ മനോജ്കുമാർ, ചെയർമാൻ എന്നിവർ സംസാരിച്ചു. ജി.ബാബു, എസ്.എഫ്.ഒ. ഒ.എ ബാബു, അഞ്ജന, ബി.എഫ്.ഒ. എൻ.സി.സി.കേഡറ്റുകൾ, മറ്റു വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *