കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനിയും കണ്ടെത്താനുള്ളവർ മരിച്ചതായി കണക്കാക്കി നടപടികൾ വേഗത്തിലാക്കണമെന്ന് മുണ്ടക്കൈ, ചൂ രൽമല ജനകീയ സമിതി. ജീവനോപാധി എന്ന നിലയിൽ സർക്കാർ പ്രഖ്യാപിച്ച ദിവസം 300 രൂപ നൽകുന്നത് സ്ഥിരം പുനരധിവാസം വരെ ദീർഘിപ്പിക്കണം. സമഗ്രമായ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാൻ തയ്യാറാകണമെന്നും ജനകീയ സമിതി.