മാനന്തവാടി: കുറുവാ ഇക്കോ ടൂറിസം കേന്ദ്രം വന്യമൃഗ ശല്യത്തിൻ്റെ പേര് പറഞ്ഞ് പ്രധാന കവാടം ഒഴിവാക്കി വന്യമൃഗശല്യം രൂക്ഷമായ പാക്കം കവാടം തുറന്നു കൊടുത്തത് വനം വകുപ്പിന്റെ നടപടി ദുരൂഹമാണെന്നും ഇത് കണ്ടില്ലെന്ന് നടിക്കുന്ന ഡി എം സി ചെയർമാൻ കൂടിയായിട്ടുള്ള മന്ത്രി ഓ.ആർ.കേളു മൗനം വെടിയണമെന്ന് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനം വകുപ്പിനെ ഉപയോഗിച്ച് കുറുവാ ടൂറിസത്തെ മുരടിപ്പിക്കുന്ന നടപടിയാണ് മന്ത്രി സ്വീകരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ നിലനിൽക്കെ അടച്ചിടുകയും തുടർന്ന് കുറുവാ ദ്വീപിലെ ജീവനക്കാരൻ പാക്കത്തെ തിരുമുഖത്ത് പോളും കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ട് മാസമായി അടിച്ചിട്ടിരിക്കുകയാണ്.
മാനന്തവാടിയിലും പുൽപ്പള്ളിയിലും പ്രതിഷേധിച്ചവരിൽ കുറുവാ നിവാസികളാണെന്ന് തെറ്റിദ്ധരിച്ചാണ് മന്ത്രി നടപടി സ്വീകരിക്കുന്നത്. കുറുവദ്വീപ് പ്രദേശത്ത് ഉണ്ടാകുന്ന വന്യജീവികൾ പലവിദ കാരണങ്ങളാൽ ചത്തടയുമ്പോൾ അത് കുറുവാദ്വീപിലെ സഞ്ചാരികൾ കാരണമെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചു വ്യാജ പ്രചരണങ്ങൾ നടത്തിയാണ് കപട പരിസ്ഥിതി സ്നേഹികൾ അറുപത്തി നാലോളം കേസുകൾ ഫയൽ ചെയ്ത് ദ്വീപ് പൂട്ടാൻ കോടതിയെ സമീപിച്ചത്. ആഭ്യന്തര ടുറിസങ്ങളും വിദേശ ടുറിസ്റ്റുകളും ഒരു പോലെ ഇഷ്ടപ്പെടുന്ന പ്രമുഖ ടുറിസ്റ്റ് കേന്ദ്രമാണ് കുറുവാദ്വീപ്. ഇടതുപക്ഷത്തെ അനൈക്യവും പ്രധാന കക്ഷികളായ സി പി എം- സി പി ഐ തമ്മിലുള്ള തർക്കമാണ് കുറുവ ആദ്യം അടക്കാനുള്ള കാരണം. അന്ന് വനം വകുപ്പ് ഭരിക്കുന്ന സി പി ഐ വനനിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് വ്യാജ പ്രകൃതി സ്നേഹികളുമായി കുട്ട് ചേർന്ന് നടത്തിയ ദുർവ്യാഖ്യാനങ്ങളാണ് ആദ്യം കുറുവ പൂട്ടാനുള്ള കാരണം.
ഇതിന് പിന്നിൽ അന്യ സംസ്ഥാന ലോബികളാണെന്ന് സംശയമുണ്ട്. എറെക്കാലമായി അടച്ചിട്ട കുറുവാദ്വീപ് നിയന്ത്രണത്തോടെ തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയ ആശ്വാസത്തിലായിരുന്നു പാൽവെളിച്ചം ഭാഗത്തുള്ളവർ, കുറുവാ ദീപിനെ ആശ്രയിച്ചി ജീവിക്കുന്ന നൂറ്റി അൻപതോളം സ്ഥാപനങളും ജീവനക്കാരും കഴിഞ്ഞ എട്ട് മാസമായി പടിണിയിലായി. ആത്മഹത്യ വക്കിലെത്തിയിരിക്കുന്ന കുടുംബണൾക്ക് ഇക്കോ ടൂറിസം തുറക്കുന്നത് വലിയ പ്രതീക്ഷയിലായിരുന്നു. ഹൈക്കോടതിയുടെ വിദിയിൽ പ്രതീക്ഷയർപ്പിച്ച് വീണ്ടും വായ്പയെടുത്ത് മുതൽ മുടക്കിയ ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കോടതി വിധി വീണ്ടും ഇരുട്ടടിയായിരിക്കുകയാണ്. പ്രതിസന്ധിയെ മറി കടക്കാൻ വനം വകുപ്പും ഡി ടി പി സി യും രാഷ്ട്രിയ വൈരാഗ്യം മറന്ന് സ്ഥലം എം എൽ എ കൂടിയായ മന്ത്രിയും നടപടി സ്വീകരിക്കാത്ത പക്ഷം പ്രദേശ വാസികളെ സംഘടിപ്പിച്ച് ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട്, പയ്യമ്പള്ളി മണ്ഡലം പ്രസിഡണ്ട് പ്രിയേഷ് തോമസ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ അരണപ്പാറ തുടങ്ങിയവർ സംസാരിച്ചു.