മുട്ടില്‍: സമ്പൂർണ്ണത പ്രഖ്യാപനം നടത്തി ആസ്പിരേഷണല്‍ ജില്ലാ ബ്ലോക്ക് പദ്ധതി നിര്‍വ്വഹണത്തില്‍ വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. തെരഞ്ഞെടുക്കപ്പെട്ട 6 സൂചകങ്ങളുടെ പൂര്‍ത്തീകരണം സമ്പൂര്‍ണ്ണ അഭിയാന്‍ ക്യാമ്പെയിനിന്റെ സമാപനവും ജില്ലാ തല സമ്പൂര്‍ണ്ണതാ പ്രഖ്യാപനവും നടന്നു. മുട്ടില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആസ്പിരേഷണല്‍ ജില്ലാ ബ്ലോക്ക് പദ്ധതി ജില്ലാതല സമ്പൂര്‍ണ്ണതാ പ്രഖ്യാപനം നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണതാ അഭിയാന്‍ ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സൂചകങ്ങളുടെ പൂര്‍ത്തീകരണത്തിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയുടെ മേല്‍ നോട്ടത്തിന് ബ്ലോക്കുകളുടെ ചുമതല നല്‍കപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍, ആസ്പിരേഷണല്‍ ബ്ലോക്ക് ഫെലോസ് എന്നിവരെയും യോഗത്തില്‍ അനുമോദിച്ചു.
ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന 4 ബ്ലോക്കു പഞ്ചായത്തുകളേയും യോഗത്തില്‍ പ്രത്യേകം ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, അസിസ്റ്റന്റ് കളക്ടര്‍ ഗൗതം. എസ്.രാജ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എം.പ്രസാദന്‍, ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസര്‍ കെ.എസ്.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.