ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഹാന്‍ഡ്ബോള്‍ പ്രീമിയര്‍ ലീഗ് മത്സരം

ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 12,13 തിയതികളില്‍ പുരുഷ/വനിതാ വിഭാഗം പ്രീമിയര്‍ ലീഗ് മത്സരം നടക്കുന്നു. കേരള – തമിഴ്‌നാട് പോലീസ് ടീമുകളുള്‍പ്പെടെ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 130 കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരം ഒക്‌ടോബര്‍ 12 ന് വൈകിട്ട് ആറിന് ടി. സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ പങ്കെടുക്കും. 13 ന് വൈകിട്ട് ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും.

വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് 2024-25 അധ്യയന വര്‍ഷത്തില്‍ ഉന്നതി വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാതെ ഗ്രേഡ് വാങ്ങിവര്‍, സി.ബി.എസ്.സി വിഭാഗത്തില്‍ എ2 ഗ്രേഡ് ലഭിച്ചവര്‍, ഐ.സി.എസ്.ഇ വിഭാഗത്തില്‍ എ ഗ്രേഡ് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. സംസ്ഥാനതലത്തില്‍ എംപാനല്‍ ചെയ്ത എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പദ്ധതി മുഖേന ഒരു വര്‍ഷത്തേക്ക് 54000 രൂപ അനുവദിക്കും. ജില്ലയില്‍ സ്ഥിര താമസക്കാരായ വിദ്യാര്‍ത്ഥികള്‍ അപേക്ഷ, ജാതി, വരുമാനം, മാര്‍ക്ക് ലിസ്റ്റ്, പരിശീലന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രസീത്, ആനുകൂല്യം ലഭ്യമായിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ആധാര്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 30 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ – 04936 203824.

എയ്ഡ്സ് ബോധവത്ക്കരണം; ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പ് സംസ്ഥാന എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു. 17 നും 25 നും ഇടയില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം നടത്തിയത്. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മത്സരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ പനമരം ഗവ നഴ്‌സിങ് സ്‌കൂള്‍, കല്‍പ്പറ്റ ഫാത്തിമ മാതാ നഴ്‌സിങ് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ കോളേജ് ഓഫ് നഴ്‌സിങ് സ്‌കൂള്‍, മാനന്തവാടി ഗവ കോളേജ്, സുല്‍ത്താന്‍ ബത്തേരി വിനായക സ്‌കൂള്‍ ഓഫ് നഴ്‌സിങ് യഥാക്രമം ഒന്ന് മുതല്‍ അഞ്ച് സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് 50000, 4500, 4000, 3500, 3000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ജില്ലാ എയ്ഡ്സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍ വിതരണം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി അധ്യക്ഷനായ പരിപാടിയില്‍ മീനങ്ങാടി സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അഫ്‌സല്‍, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ മുഹമ്മദ് മുസ്തഫ, എ.ആര്‍. ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജാലിബ, എച്ച്.ഐ.വി, ടി.ബി കോ-ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സന്‍, മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ഗീത, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം, ജിബിന്‍ കെ ഏലിയാസ് എന്നിവര്‍ സംസാരിച്ചു.

ഓവര്‍സിയര്‍ നിയമനം

നെന്മേനി ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് തത്ക്കാലിക നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ ഐ.ടി.ഐയും (സിവില്‍) സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമാണ് യോഗ്യത. പഞ്ചായത്തില്‍ സ്ഥിരതാമസക്കാര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ഒക്ടോബര്‍ 15 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

അഭിമുഖം മാറ്റിവെച്ചു

അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എ വിഭാഗത്തില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികകളിലേക്ക് ഒക്ടോബര്‍ 11 ന് രാവിലെ 11 ന് നടത്താനിരുന്ന അഭിമുഖത്തിന് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. ഫോണ്‍- 04936 260423.

സ്യൂട്ട് കോണ്‍ഫറന്‍സ്

ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ സ്യൂട്ട് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 26 ന് വൈകിട്ട് 3.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ എംപവേര്‍ഡ് കമ്മിറ്റി യോഗവും നടക്കും.

എക്‌സ് റേ കവര്‍-സി.ടി കവര്‍ വിതരണം: ദര്‍ഘാസ് ക്ഷണിച്ചു

വയനാട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പേപ്പര്‍ നിര്‍മ്മിത എക്‌സറേ കവര്‍, സി.ടി കവര്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഒക്ടോബര്‍ 29 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍ -04935 240264.

ഇ-ലേലം

ബാവലി തടി ഡിപ്പോയിലെത്തിച്ച വിവിധ ക്ലാസുകളിലുള്ള തേക്ക് തടികള്‍ ഒക്ടോബര്‍ 17 ന് ഇ-ലേലം ചെയ്ത് വില്പന നടത്തുമെന്ന് ഡിപ്പോ ഓഫീസര്‍ അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 8848048470, 9847261598.കുപ്പാടി തടി ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുള്ള തേക്ക്, വീട്ടീ, മറ്റുള്ള തടികള്‍ ഒക്ടോബര്‍ 17 ന് ഓണ്‍ലൈനായി വില്പന നടത്തും. ഫോണ്‍ – 8547602856, 8547602858, 04936-221562.

Leave a Reply

Your email address will not be published. Required fields are marked *