കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് ടി. സിദ്ദിഖ് എംഎല്‍എ മുഖ്യമന്ത്രിക്കും, റവന്യു മന്ത്രിക്കും കത്ത് നല്‍കി. ഡോ.ജോണ്‍ മത്തായിയുടെ നേതൃത്വത്തില്‍ സെന്ററിലെ വിദഗ്ധര്‍ ദുരന്തഭൂമിയും പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കുകയും പഠന റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. ഉരുള്‍പൊട്ടിയതിനു അടുത്തുള്ളതില്‍ ഏതെല്ലാം പ്രദേശങ്ങള്‍ വാസയോഗ്യമെന്ന് അറിഞ്ഞാലേ ജനങ്ങളുടെ ആശങ്ക അകലൂ. എന്നിരിക്കേ റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുവിടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.