കൽപ്പറ്റ: കലിക്കറ്റ് സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വൻ വിജയം അവകാശപ്പെട്ട് കെ എസ് യു- എസ് എഫ് ഐ സംഘടനകൾ. പതിനഞ്ചിൽ എട്ടിടത്ത് എസ്‌എഫ്‌ഐ വിജയിച്ചുവെന്ന് സംഘടന അറിയിച്ചു. കെഎസ്‌യുവിൽ നിന്നു ബത്തേരി സെന്റ് മേരീസ് കോളേജ് യൂണിയനും ലക്കിടി ഓറിയന്റിൽ കോളേജും തിരിച്ചുപിടിച്ചു. ഓറിയന്റിൽ കോളേജിൽ നാമനിർദേശപത്രികാ സമർപ്പണം പൂർത്തിയായപ്പോൾതന്നെ എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. നടവയൽ സിഎം കോളേജ്, പുൽപള്ളി എസ് എൻ കോളേജ്, ലക്കിടി ഓറിയന്റൽ കൾനറി കോളേജ്, പൂമല എംഎസ്‌ഡബ്ല്യു സെന്റർ, പുൽപള്ളി സി കെ രാഘവൻ ബിഎഡ് കോളേജ്, കണിയാമ്പറ്റ ബിഎഡ് കോളേജ് എന്നിവിടങ്ങളിലും എസ്‌എഫ്‌ഐ മുഴുവൻ മേജർ സീറ്റുകളും നേടി യൂണിയൻ പിടിച്ചതായി അറിയിച്ചു.
കൽപറ്റ എൻഎംഎസ്‌എം ഗവ. കോളേജിൽ ഫൈൻ ആർസ് സെക്രട്ടറി, ഒന്നാം വർഷ വിദ്യാർഥി പ്രതിനിധി, മൂന്ന് അസോസിയേഷൻ സീറ്റുകൾ എന്നിവ നേടി. ബത്തേരി അൽഫോൺസാ കോളേജിൽ ഫൈൻ ആർട്‌സ് സെക്രട്ടറി, ജനറൽ ക്യാപ്‌റ്റൻ, മീനങ്ങാടി ഇഎംബിസി കോളേജിൽ വൈസ് ചെയർമാൻ എന്നീ സീറ്റുകളും എസ്‌എഫ്‌ഐ വിജയിച്ചു. എസ്‌എഫ്‌ഐയെ വിജയിപ്പിച്ച വിദ്യാർഥികളെയും വിജയികളെയും ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്‌തു. വയനാട്ടിലെ ക്യാമ്പസുകളില്‍ കെ എസ് യു- എം എസ് എഫ് സഖ്യം തകര്‍പ്പന്‍ ജയം നേടിയെന്ന് കെ എസ് യു ജില്ലാ നേതൃത്വം അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം എസ് എഫ് ഐക്ക് കനത്ത തിരിച്ചടി നല്‍കി ജില്ലയിലെ നിരവധി കോളജുകള്‍ യു ഡി എസ് എഫ് സഖ്യം തിരിച്ചുപിടിച്ചതായാണ് അവകാശവാദം. കൽപ്പറ്റ എന്‍ എം എസ് എം ഗവ. കോളജ്, പുല്‍പള്ളി പഴശിരാജ കോളജ്, ബത്തേരി അല്‍ഫോന്‍സ കോളജ്, മീനങ്ങാടി ഐ എച്ച് ആര്‍ ഡി കോളജ്, മീനങ്ങാടി ഇ എം ബി സി കോളജ്, പുല്‍പള്ളി ജയശ്രീ കോളജ്, ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ക്യാമ്പസുകളില്‍ എസ് എഫ് ഐയെ വലിയ സീറ്റുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി എന്നും ഭാരവാഹികൾ അറിയിച്ചു. മുട്ടില്‍ ഡബ്ല്യു എം ഒ കോളജിലും സഖ്യം വൻ വിജയം നേടി. വയനാട്ടിലെ ക്യാമ്പസുകളിലുണ്ടായ തകര്‍പ്പന്‍ ജയത്തെ തുടര്‍ന്ന് കല്‍പറ്റ, മീനങ്ങാടി, പുല്‍പള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. പുല്‍പള്ളി പഴശിരാജാ കോളജില്‍ ഒരു പതിറ്റാണ്ടിന് ശേഷം മുഴുവന്‍ ജനറല്‍ സീറ്റുകളിലും യു ഡി എസ് എഫ് സഖ്യം വിജയിച്ചു. അമല്‍ റോയ് (ചെയര്‍മാന്‍), തന്‍ഹാ തപസ്സു (വൈസ് ചെയര്‍മാന്‍), മുഹമ്മദ് ഔസ് (ജനറല്‍ സെക്രട്ടറി), കദീജത്ത് നെയ്മര്‍ (ജോ. സെക്രട്ടറി), എയ്ഞ്ചല്‍ മരിയ ജോസ്, മുഹമ്മദ് റിന്‍ഷിദ് (യു യു സി), കെ വി തേജസ് (ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി), പി ജി കീര്‍ത്തനന്‍ (സ്റ്റുഡന്റ് എഡിറ്റര്‍), മുഹമ്മദ് റസിന്‍ അഷ്‌റഫ് (ജനറല്‍ ക്യാപ്റ്റന്‍) എന്നിവരാണ് മികച്ച ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
പുല്‍പള്ളി ജയശ്രീ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലും കെ എസ് യു ഉജ്വല വിജയം നേടി. ഇ എച്ച് മഹമൂദ് ആഷിഖ് (ചെയര്‍മാന്‍), മോനുഷ (വൈസ് ചെയര്‍മാന്‍), പി.ബി. അമര്‍സേതു (സെക്രട്ടറി), ടി ബി സുചിത്ര (ജോ. സെക്രട്ടറി), മുഹമ്മദ് നജ്വര്‍ (യു യു സി), കെ എം നബീല്‍ നിഹാദ് (ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി), രഹ്ന ബേബി (സ്റ്റുഡന്റ് എഡിറ്റര്‍), അജിത് (ജന. ക്യാപ്റ്റന്‍). എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ പുല്‍പള്ളി ടൗണില്‍ പ്രകടനം നടത്തി.
മീനങ്ങാടി ഐ എച്ച് ആര്‍ ഡി കോളജ് : സ്വാതി (ചെയര്‍മാന്‍), ഷിഫാന (യു യു സി), ഉത്തര (വൈസ് ചെയര്‍മാന്‍), അഞ്ജന ജി കെ (ജോയിന്റ് സെക്രട്ടറി), അനശ്വര ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), അരുണിമ ഒ വി (ജനറല്‍ സെക്രട്ടറി), അഭിമന്യു (ജനറല്‍ ക്യാപ്റ്റന്‍), ആര്യ ജി (മാഗസിന്‍ എഡിറ്റര്‍), ഗോപിക (ഫസ്റ്റ് ഇയര്‍ റപ്പ്), ആഷ (സെക്കന്റ് ഇയര്‍ റപ്പ്), സാരംഗ് കെ (തേര്‍ഡ് ഇയര്‍ റപ്പ്), ആകാശ് വി എസ് (ബികോം അസോസിയേഷന്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മീനങ്ങാടി ഇ എം ബി സി കോളജ്: അന്‍സിന്‍ ജാസിം (ചെയര്‍മാന്‍), റോഷി ആര്‍ (വൈസ് ചെയര്‍മാന്‍), ആദില്‍ റഹ്‌മാന്‍ (ജനറല്‍ സെക്രട്ടറി), ശ്രീനന്ദ (ജോയിന്റ് സെക്രട്ടറി), ഷാഹിദ് പി എ ഫൈന്‍ ആര്‍ട്സ് സെക്രട്ടറി, മുഹമ്മദ് നിയാസ് (മാഗസിന്‍ എഡിറ്റര്‍), അഭിനവ് (ഫസ്റ്റ് ഇയര്‍ റപ്പ്), ആദില്‍ ഷാന്‍ (സെക്കന്റ് ഇയര്‍ റപ്പ്), വി്ഷ്ണു പി എസ് (തേര്‍ഡ് ഇയര്‍ റപ്പ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അഞ്ചുവര്‍ഷത്തിന് ശേഷം കല്‍പ്പറ്റ എന്‍ എം എസ് എം കോളജും യു ഡി എഫ് സഖ്യം പിടിച്ചെടുത്തു. ആകെയുള്ള ഒമ്പത് സീറ്റുകളില്‍ എട്ടും നേടിയായി യു ഡി എസ് എഫ് വിജയക്കൊടി പാറിച്ചത്. അശ്വിന്‍നാഥ് കെ പി (ചെയര്‍മാന്‍), അഫിന്‍ ദേവസ്യ (ജനറല്‍ സെക്രട്ടറി), നൂറ ജാസ്മിന്‍ പി (വൈസ് ചെയര്‍പേഴ്സണ്‍), മുഹമ്മദ് സഫാനാദ് പി പി (യു യു സി), മുഹമ്മദ് സഫ്വാന്‍ പി കെ (യു യു സി), ഫാത്തിമ നസ്റിയ പി കെ (ജോയിന്റ് സെക്രട്ടറി), അര്‍ച്ചന രാജ് സി കെ (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), മുഹമ്മദ് ഫിനാസ് (സ്റ്റുഡന്റ് എഡിറ്റര്‍), മുഹമ്മദ് സഫ്വാന്‍ (ജനറല്‍ ക്യാപ്റ്റന്‍) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.