കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നതിന് നൂതനമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ

കൽപ്പറ്റ: വയനാട് ജില്ലയിൽ കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നതിന് നൂതനമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. മേപ്പാടി പുത്തുമലയിലും മുണ്ടക്കൈയിലും ഭയാനകമായ ഉരുൾപൊട്ടൽ ദുരന്തമാണ് ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനം കാരണമാണ് ശക്തമായ മഴയും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നത് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. മഴയുടെ മുന്നറിയിപ്പും കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നതിനും മുൻകരുതൽ എടുക്കുന്നതിനും നൂതനമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് എംഎൽഎ നിയമസഭയിൽ സബ്ഷനിലൂടെ ആവശ്യപ്പെട്ടു.

കാലാവസ്ഥ വ്യതിയാനം കാരണം ഉണ്ടാകുന്ന ദുരന്തങ്ങൾ മുൻകൂട്ടി ജനങ്ങളെ അറിയിക്കുന്നതിനായി കവചം എന്ന പേരിൽ 120 കേന്ദ്രങ്ങളിൽ സൈറൺ സംവിധാനം ഏർപ്പെടുത്തുന്നതിന് തുടക്കം കുറിച്ചുവെന്നും ബത്തേരി നിയോജക മണ്ഡലത്തിലെ പുൽപള്ളിയിൽ പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയുന്നതിന് റഡാർ സംവിധാനം സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും ഉടൻ നടപ്പിലാക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *