തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിൽ വമ്പിച്ച പരിപാടികളോടെ നവരാത്രി ആഘോഷങ്ങൾ നടത്തി

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിൽ വമ്പിച്ച പരിപാടികളോടെ നവരാത്രി ആഘോഷങ്ങൾ നടത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ തമ്പി, സെക്രട്ടറി എബി വിനോദ് എന്നിവർ നേതൃത്വം നൽകി. നാലു ദിവസം നീണ്ടു നിന്ന പരിപാടികളാണ് നടത്തപ്പെട്ടത്. 500 ഓളം വാഹനങ്ങളുടെ വാഹനപൂജയും മുഴുവൻ ഭക്തർക്ക് വേണ്ട പ്രസാദ വിതരണവും അന്നദാനവും നടത്തി. കൂടാതെ സംഗീത കച്ചേരി, കുരുന്നുകളുടെ എഴുത്തിനിരത്താൽ, ചുറ്റുവിളക്ക് എന്നിവ ചടങ്ങുകളോട് കൊണ്ടാടി രമേശ് കെ, കൃഷ്ണരാജ് ടി, ഉണ്ണിത്താൻ, പ്രസാദ് കെ, സാജൻ ഇട വീട്, ശശി കെ, മനോജ് സജീവൻ, ബാലു ഇട വീട് തുടങ്ങിയവർ വിവിധ മേഖലകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *