കൊച്ചി: ദേശീയ വനിത ട്വന്റി-20 ക്രിക്കറ്റ് ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ ടി ഷാനിയാണ് ടീമിനെ നയിക്കുക. വനിതാ ലോകകപ്പ് ടീമിലുള്ള സജന സജീവൻ, അരുന്ധതി റെഡ്ഡി എന്നിവരെയും ടീമിൽ ഉൾപ്പെടുത്തി. അതേ സമയം മലയാളി താരങ്ങളായ ആശ ശോഭനയും മിന്നുമണിയും റെയിൽവേ ടീമിന് വേണ്ടിയാണ് ഇത്തവണ കളിക്കുന്നത്. ഈ മാസം 17 മുതൽ 28 വരെ ലഖ്നൗവിലാണ് കേരളത്തിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ. ടീമിലെ മറ്റ് താരങ്ങൾ: എം പി വൈഷ്ണ, ഐവി ദൃശ്യ, എ അക്ഷയ, സി എം സി നജില, കീർത്തി കെ ജയിംസ്, വി എസ് മൃദുല, ദർശന മോഹൻ, വിനയ സുരേന്ദ്രൻ, അനന്യ കെ പ്രദീപ്, നിത്യ ലൂർദ്, വി ജെ ജോഷിത, ഇസബൽ മേരി ജോസഫ്.