വാഴവറ്റ: ഏഴാംചിറ സഹൃദയ ഗ്രന്ഥശാലയ്ക്ക് തമിഴ്നാട്, ബിഷപ്പ് ഹെബർ ഹയർ സെക്കൻഡറി പൂർവ വിദ്യാർഥി സംഘത്തിന്റെ നേതൃത്വത്തിൽ റഫറൻസ് പുസ്തകങ്ങൾ കൈമാറി. റഫറൻസ് ലൈബ്രറി വിഭാഗത്തിന്റെ ഉദ്ഘാടനവും, പുസ്തകങ്ങൾ ഏറ്റുവാങ്ങൽ ചടങ്ങും മേപ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു ഹജമാടി ഉദ്ഘാടനം ചെയ്തു.
ഡോ. ജെറാൾഡ് മുഖ്യാതിഥി ആയിരുന്നു. സഹൃദയ ഗ്രന്ഥശാല പ്രസിഡന്റ് സി. ആർ. ഷിജു അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം.സുമേഷ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം കെ. പി സിന്ധു, വിൽസൺ സുരേഷ്ബാബു മാങ്ങണ്ണി, പി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം. സി. രാജു സ്വാഗതവും പി. എ.സജി നന്ദിയും പറഞ്ഞു.