ഉരുൾപൊട്ടൽ: അതിജീവിച്ച ചൂരല്‍മലയിലെ ആരയാലിനെയും ആദ്യ മൃതദേഹം പുറത്തെടുത്ത ബാലനെയും ആദരിച്ചു

മേപ്പാടി: വിഖ്യാത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ശോഭീന്ദ്രന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പ്രഫ.ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം അതിജീവിച്ച ചൂരല്‍മലയിലെ ആരയാലിനെയും ഉരുള്‍ ദുരന്തഭൂമിയില്‍ നിന്നു ആദ്യ മൃതദേഹം പുറത്തെടുത്ത അട്ടമല ബാലനെയും ആദരിച്ചു. അരയാലിനെ ഹംസ മടിക്കൈയും ബാലനെ പശ്ചിമഘട്ട സംരക്ഷണ സമിതി സെക്രട്ടറി ബഷീര്‍ ആനന്ദ് ജോണും ആദരിച്ചു. ചൂരല്‍മലയില്‍ സംഘടിപ്പിച്ച പ്രഫ.ശോഭീന്ദ്രന്‍ അനുസ്മരണം ദേശീയ കര്‍ഷക പുരസ്‌കാര ജേതാവ് കെ.ബി.ആര്‍. കണ്ണന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സെഡ് എ. സല്‍മാന്‍, വൈസ് പ്രസിഡന്റ് ഷജീര്‍ഖാന്‍ വയ്യാനം, ട്രഷറര്‍ എം. ഷെഫീക്ക്, ഐടി കോഓര്‍ഡിനേറ്റര്‍ പി.കെ.വികാസ്, സന്ധ്യ കരണ്ടോട്, കെ.കെ. ബിനീഷ്‌കുമാര്‍, ചന്ദ്രന്‍ ആപ്പറ്റ, എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോടു നിന്നു ഹരിതയാത്രയായാണ് ഫൗണ്ടേഷന്‍ അംഗങ്ങള്‍ ചൂരല്‍മലയില്‍ എത്തിയത്. യാത്രയുടെ ഭാഗമായി കോഴിക്കോട്-താമരശേരി- വയനാട് റൂട്ടില്‍ സ്മൃതി വൃക്ഷങ്ങള്‍ നട്ടു. ഇതിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് നിര്‍വഹിച്ചു. ഹരിത യാത്രയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സ്മൃതിവൃക്ഷം നല്‍കി. പ്രഫ.ശോഭീന്ദ്രന്‍ അനുസ്മരണത്തിന്റെ ഭാഗമായി കോഴിക്കോട്, വയനാട് ജില്ലകളിലായി സ്മൃതിവൃക്ഷം, ഹരിതസംഗമം, ഹരിതഗാനം, ഹരിത ആദരം, ഹരിതപ്രാശം തുടങ്ങിയ പരിപാടികളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *