പടിഞ്ഞാറത്തറ: വയനാട് ഹാൻഡ്‌ബാൾ പ്രീമിയർ ലീഗ് മെൻ/ വുമൺ സീസൺ -1 പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിച്ചു. ഫൈനൽ മത്സരത്തിൽ കേരള പോലീസ് തമിഴ്നാട് പോലീസ് ടീമും ആയി നടന്ന പുരുഷന്മാരുടെ മത്സരത്തിൽ 22-18 എന്ന സ്കോറിന് കേരള പോലീസ് പുരുഷൻമാരിൽ വിജയികളായി. വനിതാ വിഭാഗത്തിൽ വയനാട് ലയൺസ് തമിഴ്നാട് പോലീസ് ടീമിനെ 14-10 സ്കോറിന് പരായപ്പെടുത്തി വനിതകളിൽ വയനാട് ലയൺസ് ചാമ്പ്യൻമാരായി. ചടങ്ങിൽ ഉൽഘാടനവും സമ്മാനദാനവും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൾ റഹീം നിർവഹിച്ചു. സംസ്ഥാന ഹാൻഡ്‌ബാൾ അസോസിയേഷൻ സെക്രട്ടറി എസ് എസ് സുധീർ അദ്യക്ഷനായി. വയനാട് ജില്ലാ ഹാൻഡ്‌ബാൾ അസോസിയേഷൻ സെക്രട്ടറി കെൻസി ജോൺസൺ നന്ദി പറഞ്ഞു.