ബത്തേരി: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ബത്തേരി മാരിയമ്മൻ ക്ഷേത്രത്തിൽ ഒക്ടോബർ 3 മുതൽ ബൊമ്മക്കൊലു ഒരുക്കലും കുങ്കുമാർച്ചനയും, സുമംഗലിപൂജയും കുമാരി പൂജയും, വിവിധ കലാപരിപ്പാടികളും, ആധ്യാത്മിക പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. നവരാത്രി മഹോത്സവ സമാപന സംഗമം ബത്തേരി സബ് ജഡ്ജി ശ്രീജ ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്തു. അഡ്വ: ടി. ആർ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അനിൽ എസ്. നായർ, സുന്ദരേശ്വരയ്യർ, ബാബു കട്ടയാട്, പി.വി. പ്രണൂപ്, പ്രദീപ്, ഉഷ, മിനി രാജഗോപാൽ, പാർവതി അമ്മ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഉഷസ്സ് ടീം അവതരിപ്പിച്ച തിരുവാതിരയും ക്ഷേത്രകലാദർപ്പണം ടീം അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസും സോപാനം മ്യൂസിക് ടീം ഭക്തി ഗാനമേളയും, അനിലിൻ്റെ നേതൃത്തത്തിലുള്ള മൂലങ്കാവ് ഫെലേഷിപ്പ് ടീം അവതരിപ്പിച്ച നാടൻ പാട്ടും തുടർന്ന് ശ്രീമതി ലളിതാ നീലകണ്ഠൻ, അരവിന്ദൻ & പാർട്ടി അവതരിപ്പിച്ച സംഗീതാർച്ചനയും ഉണ്ടായിരുന്നു.