കൽപ്പറ്റ: വൈത്തിരി ഉപജില്ല സ്കൂൾ ഒളിമ്പിക്സിന് ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം. വയനാട് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷംസാദ് മരക്കാർ കായികമേള ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നും ആയിരത്തോളം കായികതാരങ്ങൾ മേളയിൽ പങ്കെടുത്തു. വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻസിസി, എസ് പി സി വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബും, നൃത്തവും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. ദേശീയ കായിക താരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാറിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. ഗ്രൗണ്ടിൽ അണിനിരന്ന വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ അതിജീവനത്തിൻ്റെ സന്ദേശം പകർന്നു. കായികമേളയുടെ ലോഗോ തയ്യാറാക്കിയ ഷറഫുദ്ദീനെ ചsങ്ങിൽ അഭിനന്ദിച്ചു. മാർച്ച് പാസ്റ്റിൽ കൽപ്പറ്റ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ കായിക താരങ്ങളിൽ നിന്നും സല്യൂട്ട് സ്വീകരിച്ചു.
ഒക്ടോബർ 15 16 17 തീയതികളിലായാണ് സ്കൂൾ കായികമേള നടക്കുന്നത്. പ്രൗഢമായ ചടങ്ങിൽ വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് രേണുക അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി. അബ്ദുൾ ജലീൽ സ്വാഗതം ആശംസിച്ചു. വൈത്തിരി വിദ്യാഭ്യാസ ഓഫീസർ ജോയ് വി സ്കറിയ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ബഷീർ, മുഹമ്മദ് ഷാ മാസ്റ്റർ, ഷമീം ബക്കർ, സാജിദ് എൻ സി, നിസാർ കമ്പ, മുസ്ഥഫ, അബ്ദുൾ സലാം തുടങ്ങിയവർ സംസാരിച്ചു. സ്വാലിഹ് മാസ്റ്റർ നന്ദി പറഞ്ഞു.