വീടിൻ്റെ താക്കോൽദാനം നടത്തി

കാവുംമന്ദം: കോമരക്കണ്ടി തങ്കമ്മയ്ക്ക് ഇനി ലൈഫിന്റെ തണൽ. തരിയോട് ഗ്രാമപഞ്ചായത്തിൽ ലൈഫ് 20-20 ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടിൻ്റെ ഉദ്ഘാടനവും താക്കോൽദാന കർമ്മവും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂനാ നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്ങൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ശ്രീജിത്ത് വി എം, ഫ്രാൻസിസ് ലോറൻസ്, ജോ മാത്യൂസ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *